ജമ്മു കാശ്മീരില്‍ മേഘവിസ്‌ഫോടനം; രണ്ടു കുട്ടികള്‍ മരിച്ചു

Posted on: July 25, 2015 9:56 am | Last updated: July 26, 2015 at 12:40 am
SHARE

baltal-flash-flood_650x400_51437790948ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടനത്തിന്റെ ബാല്‍താലിലെ ബേസ് ക്യാമ്പിനു സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണു മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 11 പേരെ കാണാതായതായും പോലീസ് അറിയിച്ചു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നു ബേസ് ക്യാമ്പിലെ പല ടെന്റുകളും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്.