യാക്കൂബ് മേമന്റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

Posted on: July 25, 2015 12:02 am | Last updated: July 25, 2015 at 12:02 am
SHARE

yakhub memenന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ ശിക്ഷ നടപ്പാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്‍ ദവേ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് മേമന്റെ അഭിഭാഷകരെ അറിയിച്ചു.

ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് യാക്കൂബ് മേമനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ തിരുത്തല്‍ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത് നീതിക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു പുതിയ ദയാഹര്‍ജിയും മേമന്‍ സമര്‍പ്പിച്ചിട്ടുണ്ട്.