യു എസില്‍ സിനിമാ തിയേറ്ററില്‍ വെടിവെപ്പ്: മൂന്നു മരണം

Posted on: July 24, 2015 11:29 pm | Last updated: July 24, 2015 at 11:29 pm
SHARE

us shootലൂസിയാന: യു എസില്‍ സിനിമാ തിയേറ്ററിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴു പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ലൂസിയാന ലഫെയിറ്റ് ഗ്രാന്‍ഡ് തിയറ്ററിലാണു സംഭവം.

വൈകുന്നേരം ഏഴിനു ‘ട്രെയിന്‍ റെക്ക്’ എന്ന സിനിമയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെയാണു വെടിവെപ്പുണ്ടായത്. കാണികള്‍ക്കു നേരേ 20 മിനിറ്റുനേരം വെടിയുതിര്‍ത്ത അക്രമി സ്വയം നിറയൊഴിച്ചു ജീവനൊടുക്കുകയും ചെയ്തു. പരിക്കേറ്റവരെ ലൂസിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.