ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാമെന്ന് സി ബി എസ് ഇ

Posted on: July 24, 2015 7:08 pm | Last updated: July 24, 2015 at 7:08 pm
SHARE

cbseന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാമെന്ന് സി ബി എസ് ഇ. ഈ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച ഇളവിനെ ബാധിക്കില്ല. ശനിയാഴ്ച്ച നടക്കുന്ന പരീക്ഷക്ക് രാവിലെ ഒന്‍പത് മണിക്ക് തന്നെ പരീക്ഷാ ഹാളിലെത്ത് പരിശോധനക്ക് വിധേയരാവണമെന്നും സി ബി എസ് സി അറിയിച്ചു

ശിരോവസ്ത്ര നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ വിശ്വാസത്തിന് ഒന്നും സംഭവിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു.