മൂന്നു പെണ്‍മക്കളെ അനാശാസ്യത്തിന് ഉപയോഗിച്ച മാതാവ്‌ അറസ്റ്റില്‍

Posted on: July 24, 2015 7:02 pm | Last updated: July 24, 2015 at 7:34 pm
SHARE

CHILD RAPE NEWമലപ്പുറം: മൂന്നു പെണ്‍മക്കളെ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ മാതാവ്‌ അറസ്റ്റില്‍. വയനാട്ടില്‍ നിന്നു വന്ന് മലപ്പുറം പൊന്‍മളയില്‍ താമസമാക്കിയ യുവതിയാണ് അറസ്റ്റിലായത്. ഒരു കുട്ടി ഇവരുടെ ആദ്യ ഭര്‍ത്താവിലുള്ളതും മറ്റു രണ്ടു കുട്ടികള്‍ ഇപ്പോഴത്തെ ഭര്‍ത്താവിലുള്ളതുമാണ്. പെണ്‍കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ സഹായത്തോടെ രക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം കോട്ടക്കലില്‍ മകളെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ മാതാവ്‌ അറസ്റ്റിലായിരുന്നു. പെണ്‍മക്കളെ ഉപയോഗിച്ച് അനാശാസ്യം നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.