ബസ് തൊഴിലാളി പണിമുടക്ക് മാറ്റി

Posted on: July 23, 2015 10:46 pm | Last updated: July 23, 2015 at 10:46 pm
SHARE

News bustand Calicutതിരുവനന്തപുരം: സ്വകാര്യ ബസ് തൊഴിലാളികള്‍ ശനിയാഴ്ച്ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്ക് മാറ്റി. തൊഴില്‍മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റാന്‍ തീരുമാനിച്ചത്.

ഫെയര്‍വേജ് പുതുക്കാനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ക്ഷേമനിധി നിയമഭേദഗതി പൂര്‍ത്തിയായി വരുന്നതായും മന്ത്രി തൊഴിലാളി സംഘടനാ ഭാരവാഹികളെ അറിയിച്ചു.