ചെരിപ്പേറുണ്ടായിട്ടില്ലെന്ന് ചെന്നിത്തല

Posted on: July 23, 2015 9:24 pm | Last updated: July 23, 2015 at 9:32 pm
SHARE

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ തിരുവനന്തപുരത്ത് ചെരിപ്പേറുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം ഇന്റലിജന്‍സ് എ ഡി ജി പിയുമായി സംസാരിച്ചു. ചെരിപ്പേറുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞതായി ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് നീന്തല്‍കുളം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ കരിങ്കൊടിയും കമ്പും എറിഞ്ഞിരുന്നു. ചെരിപ്പും എറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് ചെന്നിത്തല നിഷേധവുമായി രംഗത്തെത്തിയത്.