കോളനിവാഴ്ച്ചക്കെതിരെ പ്രസംഗം: ശശി തരൂരിന് മോദിയുടെ പ്രശംസ

Posted on: July 23, 2015 6:35 pm | Last updated: July 24, 2015 at 12:14 am

Shashi-Thatoorന്യൂഡല്‍ഹി: കോളനിവാഴ്ച്ചക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് യുനിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ച ശശി തരൂരിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. തരൂരിന്റെ പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നതാണെന്ന് മോദി പറഞ്ഞു.

കോളനിവാഴ്ച്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു തരൂര്‍ തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. അടുത്തിടെ നടന്ന പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞാഴ്ച്ചയാണ് യൂട്യൂബില്‍ വന്നത്. ഇതിനകം 12 ലക്ഷം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.