നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്് രാഹുല്‍ ഗാന്ധി

Posted on: July 23, 2015 3:04 pm | Last updated: July 24, 2015 at 12:13 am
SHARE

rahul with modiന്യൂഡല്‍ഹി: ലളിത് മോദി സുഷമസ്വരാജ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഴിമതി വിരുദ്ധ പ്രചാരണം നടത്തി അധികാരത്തില്‍ വന്ന ആളാണ് നരേന്ദ്രമോദി. പ്രധാനമന്ത്രി വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. ‘പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത് എനിക്ക് സൗകര്യമാണ്. എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ക്ക് അദ്ദേഹം മറുപടി പറയണം’ രാഹുല്‍ പറഞ്ഞു. സുഷമസ്വരാജ് ചെയ്തത് കുറ്റകരമായ പ്രവര്‍ത്തിയാണ്. കുറ്റം ചെയ്തവര്‍ ജയിലാണ് പോകേണ്ടെതെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.