ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമായി; കോഹ്‌ലി ക്യാപ്റ്റന്‍

Posted on: July 23, 2015 2:14 pm | Last updated: July 24, 2015 at 12:13 am
SHARE

kohliന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നായകനായ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. നേരത്തെ കരുതപ്പെട്ടത് പോലെ തന്നെ സാഹയാണ് വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ആഗസ്ത് 12ന് തുടക്കം കുറിക്കും. കുമാര സംഗക്കാരയുടെ വിടവാങ്ങല്‍ പരമ്പരയായതിനാല്‍ ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ ഈ പരമ്പരക്ക് മേല്‍ ഉണ്ടാകും. രണ്ടാം ടെസ്‌റ്റോടെ സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്.

റിസര്‍വ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും 15 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ആ സാധ്യത മങ്ങി. കരണ്‍ ശര്‍മ്മയേയും മോഹിത് ശര്‍മ്മയേയും പരിക്ക് കാരണം ടീമില്‍ നിന്നും പുറത്തായപ്പോള്‍ ഇടവേളയ്ക്ക് ശേഷം അമിത് മിശ്ര ടീമില്‍ തിരിച്ചെത്തി. ഹര്‍ഭജന്‍ സിംഗും അശ്വിനുമാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, മുരളി വിജയ്, വിരാട് കോലി, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്, ആര്‍.അശ്വിന്‍, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍