Connect with us

Wayanad

ടാറിംഗ് പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു

Published

|

Last Updated

മാനന്തവാടി: ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. മാനന്തവാടി, താഴത്തങ്ങാടിയെയും ചൂട്ടക്കടവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മിനി ബൈപാസ് റോഡാണ് നിര്‍മാണത്തിലെ അപാകം കാരണം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച റോഡാണ് മുഴുവനായും കുണ്ടും കുഴിയുമായി കിടക്കുന്നത്. 250 മീറ്റര്‍ ദൂരമാണ് ടാറിംഗ് പൂര്‍്ത്തീകരിച്ചത്. കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായി മാറിയിരിക്കുകയാണ്. കുറ്റിയാടി,കുഞ്ഞോം,നിരവില്‍പുഴ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മാനന്തവാടി നഗരത്തില്‍ പ്രവേശിക്കാതെ തന്നെ വാളാട്, യവനാര്‍കുളം, മുതിരേരി, തവിഞ്ഞാല്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയുന്ന റോഡാണിത്. നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ ബദല്‍ റോഡായും ഈ റോഡ് ഉപയോഗിക്കാം. കാലവര്‍ഷത്തിന് തൊട്ട് മുമ്പായി ധൃതി പിടിച്ച്് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് റോഡ് ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തിയത്. പുഴയോടു ചേര്‍ന്നുള്ള റോഡായതിനാല്‍ റോഡ് ഇടിയുന്നത് വന്‍ ദുരന്തങ്ങള്‍ക്കും കാരണമാകും. നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം റോഡില്‍ പലയിടത്തും മഴപെയ്യുമ്പോള്‍ വെള്ളം കെട്ടിക്കിടക്കുന്നത് തകര്‍ച്ച്ക്ക് കാരണമാകുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കടന്നു പോകുന്നതും വലിയ വാഹനങ്ങള്‍ പോകുന്നതുമായ റോഡാണിത്. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നത്.

---- facebook comment plugin here -----

Latest