ഹസനിയ്യയില്‍ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ ഉറൂസും ചരിത്ര സെമിനാറും

Posted on: July 23, 2015 9:29 am | Last updated: July 23, 2015 at 9:29 am
SHARE

പാലക്കാട്: മര്‍ഹും ഇ കെ ഹസ്സന്‍ മുസ്‌ലിയാരുടെ 24ാമത് ആണ്ട് നേര്‍ച്ചയും ചരിത്ര സെമിനാറും ആഗസ്റ്റ് മൂന്നാം വാരം പാലക്കാട് ജാമിഅ ഹസനിയ്യയില്‍ നടക്കും.
ഐതിഹാസിക ആദര്‍ശ ജീവിതത്തെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന ഇ കെ ഹസന്‍ മുസ്‌ലിയാര്‍ സമ്പൂര്‍ണ ചരിത്ര സ്മരണികയുടെ പ്രകാശനവും ഇതോടാനുബന്ധിച്ച് നടക്കും. ഹസനിയ്യ മാനേജിംഗ് കമ്മിറ്റി യോഗം ഹസനിയ്യ ദുബൈ കമ്മിറ്റി സെക്രട്ടറി ജമാലുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി വിഷയാവതരണം നടത്തി. സി എം ഹംസ മുസ്‌ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ നൂര്‍മുഹമ്മദ് ഹാജി, അബ്ദുനാസര്‍ കല്‍മണ്ഡപം പങ്കെടുത്തു.