അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

Posted on: July 22, 2015 3:33 pm | Last updated: July 22, 2015 at 3:36 pm
SHARE

8
വളാഞ്ചേരി: അയ്യപ്പനോവിലെ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. ഉയരങ്ങളില്‍ നിന്ന് താഴെ പാറക്കെട്ടിലേക്ക് വെള്ളം കുതിച്ച് ചാടുന്ന കാഴ്ച കാണാന്‍ ആളുകള്‍ അയ്യപ്പനൊവിലെത്തുന്നു. പെരുന്നാള്‍ ആഘോഷത്തിനായി കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേരാണ് വെള്ളച്ചാട്ടം കാണാന്‍ അയ്യപ്പനോവിലെത്തുന്നത്.
വെട്ടിച്ചിറ ദേശീയപാതയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആതവനാട്ടിലെ അയ്യപ്പനോവിലെത്താം. ശക്തമായ വെള്ളം പാറക്കെട്ടുകളില്‍ വീഴുന്ന് മനം കവരുന്ന കാഴ്ചയാണ്. വെള്ളചാട്ടം കാണാന്‍ അല്‍പ്പം താഴോട്ട് ഇറങ്ങണം. എന്നാല്‍ ഇവിടേക്ക് ശരിയായതും സൗകര്യമുള്ളതുമായ വഴി ഇല്ല. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ക്ക് സുരക്ഷ ക്രമീകരണങ്ങളും ഇവിടെയില്ല. തീര്‍ഥാടന വിനോദ കേന്ദ്രമാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. സഞ്ചാരികള്‍ക്ക് സുരക്ഷിതമായി കാണാന്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തേണ്ടതുണ്ട്.