Connect with us

Kozhikode

തോടുകളിലും പുഴകളിലും അനധികൃത മണല്‍ വാരല്‍ സജീവം

Published

|

Last Updated

താമരശ്ശേരി: വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള തോടുകളിലും പുഴകളിലും അനധികൃത മണല്‍ വാരല്‍ സജീവം. പുതുപ്പാടി, കട്ടിപ്പാറ, തലയാട് മേഖലകളില്‍ നിന്നായി ലോഡ് കണക്കിന് മണലാണ് ഒരാഴ്ചക്കിടെ റവന്യൂ വകുപ്പ് പിടികൂടിയത്.
പുതുപ്പാടി പഞ്ചായത്തിലെ ഇക്കോ ടൂറിസം പ്രദേശമായ കാക്കവയല്‍, കക്കാട്, കൈതപൊയില്‍, കട്ടിപ്പാറ, തലയാട് ഭാഗങ്ങളില്‍ നിന്ന് ലോഡ് കണക്കിന് മണലാണ് ഓരോ ദിവസവും കടത്തിക്കൊണ്ടുപോകുന്നത്. താമരശ്ശേരി തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്റെ നിര്‍ദ്ദേശപ്രകാരം കൈതപ്പൊയില്‍, തലയാട് ഭാഗങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ലോഡ് മണല്‍ പിടിച്ചെടുത്തു.
പിടിച്ചെടുക്കുന്ന മണല്‍ അവിടെവെച്ചുതന്നെ ലേലം ചെയ്ത് വില്‍ക്കാറാണെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച വില നല്‍കാന്‍ ആരും തയാറാകാത്തതിനാല്‍ മണല്‍ താലൂക്കോഫീസിലെത്തിച്ചു.
തലയാട്, ചീടിക്കുഴി, കട്ടിപ്പാറ, ചീടിക്കയം, കാവുംപുറം എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ 40 ടണ്‍ മണല്‍ പിടികൂടി 83,000 രൂപക്ക് ലേലം ചെയ്ത് വിറ്റിരുന്നു. കൊടുവള്ളി കരുവന്‍പൊയിലില്‍ മണല്‍ കടത്തുകയായിരുന്ന രണ്ട് ലോറിയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Latest