സംസ്ഥാനത്ത് 25ന് സ്വകാര്യ ബസ് പണിമുടക്ക്

Posted on: July 22, 2015 10:09 am | Last updated: July 23, 2015 at 12:33 am
SHARE

News bustand Calicut

തിരൂര്‍: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മാത്രം നിലവിലുള്ള ഫെയര്‍ വേജസ് സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 25ന് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ തിരൂരില്‍ നടന്ന കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിലവില്‍ ഉടമകളുടെ ഇഷ്ടത്തിനനുസരിച്ച് തോന്നിയ കൂലിയാണ് ബസ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. ചില ഭാഗങ്ങളില്‍ മാത്രമാണ് ഫെയര്‍ വേജസ് രീതിയില്‍ ആനുകൂല്യം ലഭിക്കുന്നതെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. രാഘവന്‍ അധ്യക്ഷത വഹിച്ചു.