പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കി

Posted on: July 21, 2015 8:55 pm | Last updated: July 21, 2015 at 8:55 pm

p c georgeതിരുവനന്തപുരം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണം എന്ന് കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയതായും കത്തില്‍ പറയുന്നു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

ജൂണ്‍ നാലിന് പി സി ജോര്‍ജ് സ്പീക്കര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും തെളിവായി നല്‍കിയിട്ടുണ്ട്. യു ഡി എഫിലെ ഒരു കക്ഷിയിലും അംഗമല്ലെന്നാണ് ഈ കത്തില്‍ പറയുന്നത്. കൂടാതെ, അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തതായും കത്തില്‍ പറയുന്നുണ്ട്.