ദുബൈയിലെ കൂറ്റന്‍ കെട്ടിടത്തില്‍ കയറി ബ്രിട്ടീഷുകാരന്‍ ചരിത്രമെഴുതി

Posted on: July 21, 2015 6:33 pm | Last updated: July 21, 2015 at 6:33 pm
SHARE

&MaxW=640&imageVersion=default&AR-150729986ദുബൈ: യാതൊരു സുരക്ഷാ ഉപകരണങ്ങളുടെയും സഹായമില്ലാതെ ദുബൈ മറീനയിലെ കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ കയറി ബ്രിട്ടീഷുകാരന്‍ ചരിത്രമെഴുതി. ദുബൈ മറീനയിലെ പേര് വെളിപ്പെടുത്താത്ത 150 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിലാണ് ഡയര്‍ ഡെവിള്‍ എന്ന് അറിയപ്പെടുന്ന ജെയിംസ് കിംങ്സ്റ്റണ്‍ എന്ന ബ്രിട്ടീഷുകാരന്‍ പറ്റിപ്പിടിച്ച് കയറിയത്. കെട്ടിടത്തിന് മുകളില്‍ കയറുന്ന വീഡിയോ ദൃശ്യം ജെയിംസ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. കാഴ്ചക്കാരില്‍ ആകാംക്ഷയും ഭയവും ജനിപ്പിക്കുന്നതാണ് സാഹസിക പ്രകടനത്തിന്റെ വീഡിയോ. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.
ഇംഗ്ലണ്ടിലെ സൗത്താംപ്ടണ്‍ നഗരത്തില്‍ നിന്നുള്ള ജെയിംസ് ചെറിയ കാലത്തിനിടയിലാണ് ഇത്തരം ഒരു സാഹസിക വിനോദത്തില്‍ എത്തി പ്രശസ്തനായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൂറ്റന്‍ കെട്ടിടങ്ങളില്‍ കിംഗ്സ്റ്റണ്‍ തന്റെ അഭ്യാസം നടത്തിയിട്ടുണ്ട്. ഇവയില്‍ ഭൂരിപക്ഷവും അധികാരികളുടെ അംഗീകാരം നേടാതെ ആയിരുന്നു. മറീനയില്‍ തന്നെ സ്ഥിതിചെയ്യുന്ന മുഖ്യ കെട്ടിടങ്ങളില്‍ ഒന്നായ പ്രിന്‍സസ് ടവറില്‍ കയറാന്‍ ശ്രമിച്ചിരുന്നെങ്കിലും അധികൃതര്‍ പദ്ധതി പൊളിക്കുകയായിരുന്നു. ഇത് ബോധ്യപ്പെട്ടതിനാലാണ് അതീവ രഹസ്യമായി 24 കാരനായ കിംഗ്സ്റ്റണ്‍ 150 മീറ്റര്‍ ഉയരമുള്ള കെട്ടിടം കീഴടക്കി വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്.
അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയിലെ ദ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്, ലണ്ടണിലെ വിംബ്ലി ആര്‍ച് സ്റ്റേഡിയം തുടങ്ങിയവ കിംഗ്‌സറ്റണ്‍ കീഴടക്കിയ കെട്ടിടങ്ങളില്‍ ഉള്‍പെടും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ കീഴടക്കലും ഈ യുവാവിന്റെ ലക്ഷ്യത്തില്‍ ഉള്‍പെടും. കഴിഞ്ഞ വര്‍ഷം അഞ്ചു ദിവസം ദുബൈയില്‍ ചെലവഴിച്ച ജെയിംസ് കിംഗ്സ്റ്റണ്‍ അന്ന് താന്‍ കീഴടക്കിയ കെട്ടിടങ്ങളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ്. സാഹസികതയെ പ്രണയിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത സന്തോഷത്തിന് ഇടനില്‍കിയിരിക്കയാണ്.