അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സി പി എം

Posted on: July 21, 2015 6:29 pm | Last updated: July 22, 2015 at 12:15 am
SHARE

cpmതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നച്ചതാണ് പരാജയകാരണമെന്ന് സി പി എം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ബി ജെ പിയുടെ മുന്നേറ്റം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. എം വിജയകുമാറല്ലായിരുന്നു സ്ഥാനാര്‍ഥി എങ്കില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമായിരുന്നു എന്നും ജില്ലാ കമ്മറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പറയുന്നു.

യു ഡി എഫ് അധികാര ദുര്‍വിനിയോഗം നടത്തി. മണ്ഡലത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി യു ഡി എഫ് മുതലെടുത്തതായും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.