Connect with us

Kerala

പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറി: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ രംഗത്ത്. പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. വനഭൂമിക്ക് ഇ എസ് എ പദവി നല്‍കാനുള്ള തീരുമാനം വിചിത്രമാണെന്നും സതീശന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഡോ: കസ്തുരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കര്‍ഷകവിദ്ധവും പരിസ്ഥിതി വിരുദ്ധവുമാണ്. ഈ കമ്മറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് അശാസ്ത്രീയമായ രീതിയിലാണ്. അതേസമയം, ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികള്‍ മാതൃകാപരവും പ്രശംസനീയവുമാണ്. എന്നാല്‍, സര്‍ക്കാരിന്റെ കൈവശമുള്ള വനഭൂമി മാത്രമേ വനമായി പരിഗണിക്കുകയുള്ളൂ എന്ന നിലപാട് ശരിയല്ല. ഈ നിലപാട് തുടര്‍ന്നാല്‍ ഫോറസ്റ്റ് െ്രെടബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും, പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന കേസുകളിലെ സ്ഥിതിയെന്താകുമെന്നും സതീശന്‍ ചോദിച്ചു. വനഭൂമിയുടെ സര്‍വ്വേ നമ്പറുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുന:പരിരോധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ വനഭൂമിക്ക് ഇ എസ് എ സ്റ്റാറ്റസ് കൊടുക്കാമെന്ന നിലപാട് വിചിത്രമാണ്. വനഭൂമിക്ക് ആരുടേയും ഔദാര്യം വേണ്ട. അത് 1980ലെ പല്ലും നഖവുമുള്ള കര്‍ശനമായ വന സംരക്ഷണ നിയമത്തിന്റെ കീഴിലാണ് വനേതരഭൂമിയുടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉണ്ടാക്കിയ നിയമമാണ് പരിസ്ഥിതി സംരക്ഷണ നിയമം.ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇ എസ് എ (പരിസ്ഥിതി ലോല മേഖല) നിലനില്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുകയാണ്. എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/VDSatheeshanParavur/posts/900915506634082:0

Latest