മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് അപേക്ഷയുടെ കാലാവധി നീട്ടി

Posted on: July 21, 2015 10:27 am | Last updated: July 21, 2015 at 10:27 am
SHARE

ഗൂഡല്ലൂര്‍: മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് അപേക്ഷയുടെ കാലാവധി നീട്ടിയതായി ജില്ലാ കലക്ടര്‍ പി ശങ്കര്‍ അറിയിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധന്‍, പാര്‍സി വിഭാഗങ്ങളിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ ഗവ-സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് മാര്‍ക്ക് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ റനിവല്‍ ചെയ്യുന്നതിന് 15-07-15 ആയിരുന്നു നേരത്തെ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 15-08-15വരെയാണ് ഇപ്പോള്‍ തിയതി നീട്ടിയിരിക്കുന്നത്. 25-07-15ന് സ്‌കൂള്‍ അധികൃതര്‍ ബേക്ക്‌വേഡ് വെല്‍ഫയര്‍ മൈനോറിറ്റി ഓഫീസര്‍ക്കും സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് 31.08.15ലേക്കും നീട്ടിയിട്ടുണ്ട്. ഇത് രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ആശ്വാസമായിട്ടുണ്ട്. കൃത്യസമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനാകാതെ രക്ഷിതാക്കള്‍ നെട്ടോട്ടമോടുകയായിരുന്നു.