ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും കരിയര്‍ ക്ലബുകള്‍ തുടങ്ങും

Posted on: July 21, 2015 10:27 am | Last updated: July 21, 2015 at 10:27 am
SHARE

കല്‍പ്പറ്റ: ഉപരിപഠന സാധ്യതകള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ കരിയര്‍ ക്ലബുകള്‍ തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. സിവില്‍ സര്‍വീസ് പോലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്‌കൂള്‍തലം മുതല്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. നിലവില്‍ ചില സ്‌കൂളുകളില്‍ ക്ലബുകള്‍ തുടങ്ങിയത് ശുഭസൂചകമാണ്. കരിയര്‍ സംബന്ധിയായുള്ള കൂടുതല്‍ അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു. കരിയര്‍ ക്ലബുകളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കരിയര്‍ ലൈബ്രറിയും കരിയര്‍ സെന്ററുകളും തുടങ്ങും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളോടും ക്ലബ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
െ്രെപമറി തലത്തില്‍ വിദ്യാര്‍ഥികള്‍ മാനസിക പിരിമുറക്കം നേരിടുന്നത് ഉപരിപഠനത്തോടുള്ള വിരക്തിക്ക് കാരണമാകാറുണ്ട്. ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങളെ അതിജയിക്കാന്‍ യോഗ പോലുള്ള വ്യായാമ മുറകള്‍ കുട്ടികളെ സഹായിക്കുമെന്നും കളക്ടര്‍ പറഞ്ഞു. നിരവധി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഉയര്‍ന്ന നിലയിലുള്ള വിദ്യാഭ്യാസം ജില്ലയിലെ കുട്ടികള്‍ക്ക് അപ്രാപ്യമാകുന്നത് പരിഹരിക്കാനാണ് കരിയര്‍ ക്ലബ് പദ്ധതി ലക്ഷ്യം വെക്കുന്നത്. െ്രെപമറിതലം മുതല്‍ മികച്ച വിദ്യാഭ്യാസം ലഭിച്ചിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്ത് ശോഭിക്കുന്ന ജില്ലയിലെ കുട്ടികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോവര്‍, അപ്പര്‍ െ്രെപമറി തലങ്ങളില്‍ ജില്ലയിലെ വിദ്യാഭ്യാസ രംഗം ഏറെ മുന്നേറിയിട്ടുണ്ട്.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 57737 കുട്ടികളാണ് ആകെയുള്ളത്. ഇതില്‍ 30257 ആണ്‍ കുട്ടികളും 27480 പെണ്‍ കുട്ടികളുമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2071 കുട്ടികളുടെ കുറവാണ് സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 31265 ആണ്‍ കുട്ടികളും 28543 പെണ്‍ കുട്ടികളും അടക്കം 59808 കുട്ടികളാണുണ്ടായിരുന്നത്. ഈ വര്‍ഷം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധവനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഒന്നാം ക്ലാസില്‍ 43 കുട്ടികളുടെ വര്‍ധനവ് സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ടായി.
പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ 2219 ആണ്‍ കുട്ടികളും 2241 പെണ്‍ കുട്ടികളുമുള്‍പ്പെടെ 4460 കുട്ടികളാണ് പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം 2228 ആണ്‍ കുട്ടികളും 2189 പെണ്‍ കുട്ടികളും ഉള്‍പ്പെടെ 4417 പേരാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിലെത്തിയ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം പട്ടിക ജാതി വിഭാഗത്തില്‍ 102 ആണ്‍ കുട്ടികളും 96 പെണ്‍ കുട്ടികളും ഉള്‍പ്പെടെ 198 പേര്‍ ഒന്നാം ക്ലാസിലെത്തിയപ്പോള്‍ ഇത്തവണ 109 വീതം ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഉള്‍പ്പെടെ 218 കുട്ടികള്‍ ഒന്നാം ക്ലാസിലെത്തി. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഈ വര്‍ഷം 70 കുട്ടികളുടെ വര്‍ധവുണ്ടായി. കഴിഞ്ഞ വര്‍ഷം 712 ആണ്‍ കുട്ടികളും 653 പെണ്‍ കുട്ടികളുമടക്കം 1365 കുട്ടികള്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയപ്പോള്‍ ഇത്തവണ 743 ആണ്‍ കുട്ടികളും 692 പെണ്‍ കുട്ടികളുമടക്കം 1435 എസ്ടി കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ ഫലം കണ്ടതിന്റെ തെളിവാണ് ജില്ലയിലെ ഒന്നാം ക്ലാസിലെത്തിയ കുട്ടികളുടെ വര്‍ധനവ്. എന്നാല്‍ െ്രെപമറി തലത്തിലെ ഈ നേട്ടം ഉന്നത വിദ്യാഭ്യാസത്തിലേക്കെത്തിക്കാന്‍ കഴിയാത്തത് ജില്ലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണ്. ഇത് മറികടക്കാനാണ് ഈ അധ്യയന വര്‍ഷം തന്നെ മുഴുവന്‍ സ്‌കൂളുകളിലും കരിയര്‍ ക്ലബ് തുടങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.