കള്ള്ഷാപ്പ് അതിരാവിലെ തുറന്നു; നടത്തിപ്പുകാരനും ലൈസന്‍സിയും കുടുങ്ങി

Posted on: July 21, 2015 10:19 am | Last updated: July 21, 2015 at 10:20 am
SHARE

പാലക്കാട്: കള്ളുഷാപ്പില്‍ ചട്ടവിരുദ്ധമായി അതിരാവിലെ കച്ചവടം തുടങ്ങിയ സംഭവത്തില്‍ ഷാപ്പ് ലൈസന്‍സിയെയും നടത്തിപ്പുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഷാപ്പ് ലൈസന്‍സി പറളി എടത്തറ പി വി വാസു(60), നടത്തിപ്പുകാരന്‍ മാട്ടുമന്ത സി എന്‍ പുരം തോട്ടിങ്ങല്‍ വീട്ടില്‍ മുരളി(36) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് എസ് ഐ എം സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അബ്കാരി നിയമപ്രകാരം രാവിലെ എട്ട് മണിക്കു ശേഷമേ ഷാപ്പില്‍ കള്ള് വില്പന നടത്താന്‍ പാടുള്ളൂ. എന്നാല്‍, മലമ്പുഴ നൂറടി റോഡില്‍ മാട്ടുമന്തക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഷാപ്പില്‍ അതിരാവിലെ തന്നെ കള്ളുവില്‍പന നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവര്‍ക്കുമെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.—