ജനകീയ കലക്ടര്‍ക്ക് യാത്രയയപ്പ്

Posted on: July 21, 2015 9:52 am | Last updated: July 21, 2015 at 9:52 am
SHARE
എംപ്ലോയ്‌മെന്റ് ആന്റ് ട്രൈനിംഗ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടര്‍ കെ ബിജു യാത്രയയപ്പിന് ശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും കുടുംബത്തോടുമൊപ്പം സെല്‍ഫിയെടുക്കുന്നു
എംപ്ലോയ്‌മെന്റ് ആന്റ് ട്രൈനിംഗ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടര്‍ കെ ബിജു യാത്രയയപ്പിന് ശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും കുടുംബത്തോടുമൊപ്പം സെല്‍ഫിയെടുക്കുന്നു

മലപ്പുറം: കലക്ടര്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ മികച്ച സേവനം നടത്തി സംസ്ഥാന തലത്തില്‍ മലപ്പുറം ജില്ലക്ക് നിരവധി അവാര്‍ഡുകള്‍ സമ്മാനിച്ച ജനകീയ കലക്ടര്‍ കെ ബിജുവിന് സ്‌നേഹോഷ്മള യാത്രയയപ്പ്. എംപ്ലോയ്‌മെന്റ് ആന്റ് ട്രൈനിംഗ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടര്‍ കെ ബിജുവിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നല്‍കിയ യാത്രയപ്പില്‍ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും കലക്ടറേറ്റ് ജീവനക്കാരും യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. 2013 ജൂണ്‍ മൂന്നിനാണ് കെ ബിജു ജില്ലാ കലക്ടറായി ചുമതലയേറ്റത്. അഴിമതിക്കെതിരായും വികസനത്തിന് വേണ്ടിയും ജില്ലയിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് യാത്രയയപ്പ് ഏറ്റുവാങ്ങിയ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെയും സമൂഹത്തില്‍ പാവപ്പെട്ടവരെയും പരിഗണിച്ച് പ്രവര്‍ത്തിക്കാനാണ് തന്നെ അധ്യാപകര്‍ പഠിപ്പിച്ചതെന്നും അത് പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 138 വില്ലേജുകളുടെയും വെബ്‌സൈറ്റ് പ്രകാശനം പരിപാടിയില്‍ കലക്ടര്‍ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ അമിത് മീണ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍കോയ, അക്ഷയ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ബശീര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, ഡോ. അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ശശികുമാര്‍, ലീഡ് ജില്ലാ മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍, ഡി എഫ് ഒ. എ ഇ ചന്ദ്രന്‍, കലക്ടറുടെ പത്‌നി അമൃത സംസാരിച്ചു.