ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഇമ്പോസിഷന്‍

Posted on: July 21, 2015 9:27 am | Last updated: July 21, 2015 at 9:27 am
SHARE

നാദാപുരം: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചവര്‍ക്ക് നാദാപുരം എസ് ഐ. കെ ടി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബോധവത്കരണവും ഇമ്പോസിഷനും. വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച് പിടികൂടിയവരോട് വൈകീട്ട് അഞ്ചര യോടെ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും രണ്ടായിരം പ്രാവശ്യം ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം മുപ്പതോളം പേരാണ് ഇമ്പോസിഷന്‍ എഴുതാന്‍ സ്റ്റേഷനിലെത്തിയത്.