സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി

Posted on: July 20, 2015 11:40 pm | Last updated: July 20, 2015 at 11:40 pm
SHARE

മടവൂര്‍: സി എം വലിയ്യുല്ലാഹി (റ) 25ാം ആണ്ട് നേര്‍ച്ച ഈമാസം 28, 29, 30 തീയതികളില്‍ മടവൂര്‍ സി എം സെന്ററില്‍ നടക്കും. ആണ്ട് നേര്‍ച്ച പരിപാടികള്‍ക്ക് ഇന്നലെ നടന്ന സ്വാഗതസംഘം യോഗത്തില്‍ അന്തിമരൂപം നല്‍കി.
28ന് വൈകു. ആറിന് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാടിന്റെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും. 6.30ന് കുഞ്ഞിസീതിക്കോയ തങ്ങള്‍ കൊയിലാട്ട് പതാക ഉയര്‍ത്തും. ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം പ്രാര്‍ഥന നിര്‍വഹിക്കും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മതപ്രഭാഷണം നടത്തും. 29ന് വൈകു. 7.30 ന് സയ്യിദ് സകരിയ്യ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര മതപ്രഭാഷണം നടത്തും.
29ന് രാവിലെ 11 മണിക്ക് സി എം വലിയ്യുല്ലാഹിയുടെ മുഹിബ്ബുകള്‍ സി എം സെന്ററില്‍ ഒത്തുചേരും. പരിപാടിയില്‍ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് ഇല്യാസ് ഹൈദ്രൂസി എരുമാട് പ്രാര്‍ഥന നിര്‍വഹിക്കും. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഇടപ്പള്ളി അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യൂം. വൈകു. നാല് മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹ്‌സിന്‍ അവേലം, സി പി ശാഫി സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി മമ്പുറം നേതൃത്വം നല്‍കും
30ന് വൈകു. ഏഴ് മണിക്ക് നടക്കുന്ന സമാപന ദിക്‌റ് ദുആ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാകും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം നിര്‍വഹിക്കും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും. ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി, മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, മുഹമ്മദ് തുറാബ് തങ്ങള്‍ തുടങ്ങി നിരവധി സയ്യിദരും പണ്ഡിതരും സംബന്ധിക്കും.