ഖത്തര്‍ സിറാജ് ട്രയല്‍ കോപ്പി പ്രസിദ്ധീകരിച്ചു

Posted on: July 20, 2015 6:14 pm | Last updated: July 20, 2015 at 6:14 pm
SHARE

SIRAJ.......ദോഹ: ഖത്തര്‍ സിറാജ് പ്രഥമ ട്രയല്‍ കോപ്പി ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രസിദ്ധീകരിച്ചു. പെരുന്നാള്‍ മധുരം പോലെ ലഭിച്ച സിറാജിനെ അതിരറ്റ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഖത്തര്‍ മലയാളികള്‍ വരവേറ്റത്. അടുത്ത സപ്തംബറിലാണ് ഖത്തറില്‍ നിന്നും സിറാജിന്റെ ഏഴാമത്തെയും ഗള്‍ഫിലെ മൂന്നാമത്തെയും എഡിഷന്‍ പ്രസിദ്ധീകരണമാരംഭിക്കുക. ഖത്തറിലെ മറ്റൊരു മലയാള പത്രത്തെയും പിന്നിലാക്കും വിധം 25000 കോപ്പിയാണ് സിറാജ് അച്ചടിച്ചു വിതരണം ചെയ്തത്.

‘ഖത്തറിന്റെ മലയാള പത്രം’ എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഖത്തര്‍ സിറാജ് ട്രയല്‍ കോപ്പിയിലൂടെ തന്നെ ഖത്തറിലെ വിദേശവാര്‍ത്താ മാധ്യമങ്ങള്‍ക്കിടയില്‍ അനിഷേധ്യ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ആഗസ്റ്റ് 15നു രണ്ടാം ട്രയല്‍ കോപ്പി പ്രസിദ്ധീകരിച്ച ശേഷം സെപ്തംബറിലാണ് സിറാജിന്റെ ഖത്തറില്‍ നിന്നുള്ള സ്ഥിരം പ്രസിദ്ധീകരണം ആരംഭിക്കുകയെന്നു ഖത്തര്‍ സിറാജ് പ്രതിനിധികള്‍ അറിയിച്ചു.