സ്‌നേഹവും സമാധാനവും വിളയിക്കാനാണ് ഈദ് ആഘോഷം: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Posted on: July 18, 2015 12:56 am | Last updated: July 17, 2015 at 7:57 pm
SHARE

sulaiman usthad23കോഴിക്കോട്: കഴിഞ്ഞ കാലങ്ങളിലെ പാപപങ്കിലമായ മനസ്സും ശരീരവും നിഷ്‌കളങ്കമാക്കി ആത്മീയോന്നതി കൈവരിക്കാന്‍ ആല്ലാഹു സംവിധാനിച്ച വിശുദ്ധ റമളാന്‍ വിട പറയുകയാണ്. പരസ്പരം കൊണ്ടും, കൊടുത്തും സ്‌നേഹവും സമാധാനവും വിളയിക്കാനാണ് ഈദ് ആഘോഷം. ഇല്ലാത്തവര്‍ക്ക് നല്‍കിയും അല്ലാഹുവിന്റെ അപതാനങ്ങള്‍ വാഴ്ത്തിയും കുടുംബബന്ധം പുലര്‍ത്തിയുമാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്.
ഭൗതികതയുടെ അതിപ്രസരത്തില്‍ മതിമറന്ന് ആലസ്യതയുടെ ലോകത്ത് ആനന്ദം കണ്ടെത്തുന്നതിന് പകരം ഇസ്‌ലാം നിസ്‌കര്‍ഷിച്ച രൂപത്തില്‍ പെരുന്നാള്‍ ആഘോഷിക്കാനും അതുവഴി സ്‌നേഹവും ശാന്തിയും നില നിര്‍ത്താനും പെരുന്നാള്‍ പ്രചോദനമാകട്ടെയെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ സന്ദേശത്തില്‍ പറഞ്ഞു. ആഘോഷത്തിന്റെ പേരില്‍ ആര്‍ഭാടവും അനാവശ്യവും അമിതവ്യയവും ഇസ്‌ലാം അനുവദിക്കുന്നില്ല.