അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്: രണ്ട് മരണം

Posted on: July 17, 2015 8:42 pm | Last updated: July 17, 2015 at 8:42 pm
SHARE

thumb-1252513273future-crime-gunവാഷിംഗ്ടണ്‍: യു എസിലെ ടെന്നിസി സ്റ്റേറ്റിലെ ഷാട്ടനൂഗായില്‍ പ്രതിരോധ വിഭാഗം മന്ദിരങ്ങള്‍ക്ക് നേരെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.
അമേരിക്കന്‍ വംശജനായ കുവൈത്തുകാരന്‍ മുഹമ്മദ് യൂസുഫ് അബ്ദുല്‍ അസീസ് ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി എഫ് ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ പിന്നീട് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റാരും പങ്കെടുത്തിട്ടില്ലെന്നാണ് എഫ് ബി ഐ വൃത്തങ്ങളുടെ നിഗമനം. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.ആഭ്യന്തര സുരക്ഷാ വിഭാഗം സര്‍ക്കാര്‍ മന്ദിരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തുടര്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയത്തിലാണ് ഇത്. 173,000 പേര്‍ വസിക്കുന്ന ടെന്നിസി നദിയോട് ചേര്‍ന്ന പട്ടണമാണ് ഷട്ടനൂഗ. ആംനികോള ഹൈവേയിലെ റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിലാണ് ആദ്യം വെടിവെപ്പുണ്ടായത്. തുടര്‍ന്ന് ഷാട്ടനൂഗാ പോലീസ് ഡിപാര്‍ട്ട്‌മെന്റ് കാര്യാലയത്തില്‍ ആക്രമണമുണ്ടായി.
അബ്ദുല്‍ അസീസിന്റെത് ഒറ്റക്കുള്ള കൃത്യമാണെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും യു എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.