സിംബാവെക്കെതിരായ ട്വന്റി-20 ഇന്ത്യക്ക് ജയം

Posted on: July 17, 2015 8:36 pm | Last updated: July 17, 2015 at 8:36 pm
SHARE

india..ഹരാരെ: സിംബാവെ്‌ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കു 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. വിജയലക്ഷ്യമായ 179 റണ്‍സ് പിന്തുടര്‍ന്ന സിംബാ്‌വെ്ക്കു 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

സിംബാവെക്കു വേണ്ടി ഹാമില്‍ടണ്‍ മസക്കാഡ്‌സേ മാത്രമാണു ഭേദപ്പെട്ട പ്രകടനം നടത്തിയത്. 40 പന്തുകളില്‍ നിന്നും 28 റണ്‍സ് നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റെല്ലാവരും നിരാശപ്പെടുത്തി.