വ്യാപം: മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്തു

Posted on: July 17, 2015 5:43 pm | Last updated: July 19, 2015 at 9:26 am
SHARE

vyapamന്യൂഡല്‍ഹി: വ്യാപം കേസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രതാ ദാമോറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി ബി ഐ കേസെടുത്തു. 2012ലാണ് നമ്രതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ശ്വാസം മുട്ടിയാണ് നമ്രത മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുവരെ എട്ടു കേസുകളാണ് വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 45ല്‍ അധികം ആളുകള്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.