സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നോട്ടീസയച്ചു

Posted on: July 17, 2015 5:23 pm | Last updated: July 19, 2015 at 9:26 am
SHARE

oommenchandiകൊച്ചി: മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ കമ്മീഷന്‍ നോട്ടീസയച്ചു. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അടക്കം 30 ജനപ്രതിനിധികള്‍ക്കാണ് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്. കമ്മീഷന് ലഭിച്ച വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ആരോപണങ്ങളില്‍ വിശദീകരണമുണ്ടെങ്കില്‍ കമ്മീഷന് മുമ്പാകെ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ മറുപടി നല്‍കാം. മറുപടി പരിശോധിച്ച ശേഷം ജനപ്രതിനിധികള്‍ കമ്മീഷന് മുമ്പാകെ ഹാജരാകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.