വെറ്റിലച്ചോല കോളനിയില്‍ മാവോയിസ്റ്റ് സംഘം താമസിച്ചതായി വിവരം

Posted on: July 17, 2015 9:27 am | Last updated: July 17, 2015 at 9:27 am
SHARE

mavoistമണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ വെറ്റിലച്ചോല കോളനിയില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം മൂന്ന് ദിവസം താമസിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം ക്യാംപ് ചെയ്തത്.
നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. ഭരണകൂട വിരുദ്ധ ആശയങ്ങള്‍ ആദിവാസികളെത്തിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. കോളനിയിലെ ഒഴിഞ്ഞ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചതായാണ് പോലിസിന് വിവരം ലഭിച്ചത്. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് അഗളി സി ഐ ദേവസ്യയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തി.