പാലക്കാട് സ്വദേശിനിയെ അപമാനിച്ച സംഭവം: രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി

Posted on: July 17, 2015 9:20 am | Last updated: July 17, 2015 at 9:23 am
SHARE

കോയമ്പത്തൂര്‍: റിസര്‍ച്ച് സ്‌കോളറായ പാലക്കാട് സ്വദേശി എല്‍സമ്മ സെബാസ്റ്റ്യന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോടും ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളോടെും ആവശ്യപ്പെട്ടതായി വൈസ് ചാന്‍സലര്‍ ജെയിംസ് പിറ്റ്ചായി പറഞ്ഞു.
യൂനിവേഴ്‌സിറ്റി അധികൃതര്‍ പി എച്ച് ഡി വെവക്കായി വിളിച്ചുവരുത്തി അപമാനിച്ചതായാണ് എല്‍സമ്മ കോയമ്പത്തൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. പാലക്കാട് വിക്ടോറിയ കോളജ് അസോസിയേറ്റ് ഗൈഡന്‍സില്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ 2009 മുതല്‍ ഇംഗ്ലീഷ് വിഭാഗം റിസര്‍ച്ച് സ്‌കോളറാണ് എല്‍സമ്മയെന്ന് പരാതിയില്‍ പറയുന്നു.
വൈവക്ക് ഹാജരാകാന്‍ രണ്ടുലക്ഷം രൂപ ഡിപ്പാര്‍ട്ട്‌മെന്റ് തലവനും അസിസ്റ്റന്റുമാര്‍ക്കും നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടെന്നും തനിക്ക് വൈവ അനുവദിച്ചില്ലെന്നുമാണ് എല്‍സമ്മ കളക്ടര്‍ അര്‍ച്ചന പട്‌നായിക്കിന്റെ പരാതി പരിഹാരയോഗത്തില്‍ പരാതിപ്പെട്ടിരുന്നത്.