Connect with us

Palakkad

കേരളത്തിലേക്ക് കടത്തിയ റേഷനരി പിടികൂടി

Published

|

Last Updated

കോയമ്പത്തൂര്‍: രണ്ട് ട്രക്കുകളില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 ടണ്‍ റേഷനരി സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി.
പൊതുവിതരണത്തിനുള്ള അരി കടത്തിയതിന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ഗുണ്ടാ ആക്ടില്‍പ്പെടുത്തി ജയിലിലടച്ചു.—സിവില്‍ സപ്ലൈസ് ഫുഡ്‌സെല്ലിന്റെ പരിശോധനയിലാണ് അരി കടത്തുകാര്‍ പിടിയിലായത്.
രത്തിനപുരി, നല്ലംപാളയം, ഗണപതി, മണിയക്കാരന്‍പാളയം, മധുരൈ, നരസിംഹനായ്ക്കന്‍പാളയം എന്നിവിടങ്ങളിലേക്കുള്ള അരിയാണ് മൂന്നുപേര്‍ കടത്താന്‍ ശ്രമിച്ചത്. പാലക്കാട് റോഡില്‍ കാണികോണംപാളയം ബൈപ്പാസില്‍വെച്ചാണ് ഒരു േലാറിയിലും മിനി ലോറിയിലുമായി കൊണ്ടുപോവുകയായിരുന്ന അരി അധികൃതര്‍ പിടിച്ചത്.—കടത്ത് സംഘത്തിന്റെ നേതാവെന്ന് കരുതപ്പെടുന്ന അന്‍വര്‍ ബാഷ (39), ലക്ഷ്മിനഗര്‍ നല്ലംപാളയം മധുരക്കാരന്‍ വേലുകാണി (38), സായിബാബകോളനിയിലെ കെ—കെ പുതൂരില്‍ താമസിക്കുന്ന മണികണ്ഠന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥിരം അരി കള്ളക്കടത്തുകാരാണ് പ്രതികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ സിറ്റിപോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഗുണ്ടാ ആക്ടില്‍ കൊണ്ടുവന്നത്.

Latest