Connect with us

Palakkad

നടക്കാവ് മേല്‍പ്പാലം: ധനമന്ത്രിക്ക് നിവേദനം നല്‍കി

Published

|

Last Updated

പാലക്കാട്: സംസ്ഥാന ബജറ്റില്‍ അകത്തേത്തറ നടക്കാവ് മേല്‍പ്പാലം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ധനമന്ത്രി കെ എം മാണിക്ക് നിവേദനം നല്‍കി. പാലക്കാട് നിന്നും ദൂരസ്ഥലങ്ങളിലേക്കുള്ള റെയില്‍വേ ലൈനായതിനാല്‍ ദിവസം നൂറിലധികം ട്രെയിനുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമായി കടന്നു പോകുന്നുണ്ട്.കൂടാതെമെമു വര്‍ക്ക്‌ഷോപ്പ്, ഷഡ്ഡിങ്ങ് എന്നിവയും ഉള്ളതിനാല്‍ ഒരു സമയം ഗേറ്റ് അടച്ചാല്‍ മൂന്ന്, നാല് ട്രെയിനുകല്‍ പോയശേഷമാണ് ഗേറ്റ് തുറക്കുന്നത്. തുറന്നാല്‍ വീണ്ടും ഈ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തനം.
നിരവധി തവണ ഗേറ്റ് കൂടുതല്‍ സമയം ഗേറ്റ് അടച്ചിടുന്നതിനാല്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലെത്താന്‍കഴിയാതെ നിരവധി മരണങ്ങള്‍ സം”വിക്കുകയുണ്ടായി. ഈ വഴിയിലുള്ള ഗതാഗതസഞ്ചാരം വിദ്യാര്‍ഥികളെയും ഉദ്യോഗര്‍ഥരേയും വളരെയധികം ബുദ്ധിമുട്ടിക്കുന്നു. സമയത്ത് എത്തിചേരാനും കഴിയുന്നില്ല. ഇത്തരം ദുരിതങ്ങള്‍ പരിഹരിക്കാന്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കെ ശിവരാജേഷ്, മേജര്‍ രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ തെക്കേത്തറ,അഡ്വ കുശലകുമാര്‍,മധു, മൊയ്തുട്ടി എന്നിവര്‍ നിവേദനസംഘത്തിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest