മലപ്പുറത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Posted on: July 16, 2015 11:55 pm | Last updated: July 16, 2015 at 11:55 pm
SHARE

murderനിലമ്പൂര്‍: മലപ്പുറം കരുളായിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പിലാക്കോട്ടുപാടം വളാപ്പറമ്പന്‍ ഹുസൈന്റെ മകള്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കാണാതായ യുവതിയുടെ സഹോദരനായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

റമസാന്‍ വ്രതത്തിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയ ഫസീലയെ ഉച്ചയോടെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തിലുളള മുറിവുണ്ട്. മറ്റു ശരീര ഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയിരുന്ന സഹോദരന്‍ മുനീറിനെ രാവിലെ മുതല്‍ കാണാനില്ല. രക്തക്കറയുളള മുനീറിന്റെ മുണ്ട് ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി.

ഫസീലയുടെ പിതാവ് ഹുസൈനും ഉമ്മയും രാവിലെ വയലില്‍ ജോലിക്ക് പോവുബോള്‍ മക്കള്‍ രണ്ടു പേരും രണ്ടു മുറികളിലായി ഉറങ്ങുന്നുണ്ടായിരുന്നൂവെന്നാണ് മൊഴി. അപ്രത്യക്ഷനായ സഹോദരന്‍ മുനീറിനെ കണ്ടെത്തിയാല്‍ മാത്രമെ, കൊലപാതകത്തിന്റെ ചുരുളഴിയൂ.