ഇടത് മതനിരപേക്ഷതയില്‍ സംശയം: കാനം രാജേന്ദ്രന്‍

Posted on: July 16, 2015 8:15 pm | Last updated: July 17, 2015 at 12:11 am
SHARE

kanam-rajendran-300x195തിരുവനന്തപുരം: ഇടത് മതനിരപേക്ഷതയില്‍ ഭൂരിപക്ഷത്തിന് സംശയമുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മതനിരപേക്ഷത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണോ എന്ന സംശയം ഉയരുന്നുണ്ട്. ഇടതുപക്ഷം ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇടത് രാഷ്ട്രീയവും ഹിന്ദുത്വവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇരുപക്ഷത്തേക്കും ആളുകള്‍ ചേക്കേറുന്നത്. അടവു നയത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.