വെടിവെച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതല്ലെന്ന് വിദേശകാര്യ സെക്രട്ടറി

Posted on: July 16, 2015 5:59 pm | Last updated: July 17, 2015 at 3:31 pm
SHARE

indian droneന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതല്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍. ഇത് ചൈനീസ് നിര്‍മിതമാണെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്. ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

എന്നാല്‍ ഈ ഡ്രോണ്‍ പാകിസ്ഥാന്‍ പോലീസ് പെട്രോളിംഗിന് ഉപയോഗിക്കുന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച്ചയാണ് പാക് അധീന കാശ്മീരിലെ ബഹിബറില്‍ പാക് സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടത്.