Connect with us

Gulf

ഈദ് ആഘോഷം അത്യാഹിതങ്ങള്‍ നേരിടാന്‍ ദുബൈ ആംബുലന്‍സ് ഒരുങ്ങി

Published

|

Last Updated

ദുബൈ: അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ സഹായത്തിന് ഏതുഭാഷയില്‍ വിളിച്ചാലും ഉത്തരം നല്‍കാന്‍ ദുബൈ ആംബുലന്‍സ് വിഭാഗം റെഡി!.
ഈദാഘോഷങ്ങള്‍ക്ക് നാടും ഗരവും ഒരുങ്ങുമ്പോള്‍ ആഘോഷങ്ങള്‍ക്കിടെ അപ്രതീക്ഷിതമായെത്തുന്ന അത്യാഹിതങ്ങളില്‍ സഹായഹസ്തം നീട്ടാന്‍, പ്രത്യേക പരിശീലനം ലഭിച്ച 830 വളണ്ടിയര്‍മാരെയാണ് 24 മണിക്കൂര്‍ സേവനത്തിന് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. ഏതു ഭാഷയിലുള്ള അഭ്യര്‍ഥനയും കൈകാര്യം ചെയ്യാന്‍ ഭാഷാ പരിജ്ഞാനമുള്ളവരാണ് സംഘാംഗങ്ങളെന്ന് ദുബൈ ആംബുലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദറായ് അറിയിച്ചു.
ഈദാഘോഷ വേളകളിലെ സേവനങ്ങള്‍ക്കായി 81 വിവിധയിനം വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 75 കാറുകളും മൂന്ന് ബസുകളും ഉള്‍പെടുമെന്ന് അല്‍ ദറായ് പറഞ്ഞു. ദുബൈയിലെ വിവിധ ഉദ്യാനങ്ങള്‍, കടലോരങ്ങള്‍ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ തടിച്ചുകൂടുന്ന മറ്റിടങ്ങളിലുമായി ആംബുലന്‍സ് വാഹനങ്ങളെയും സന്നദ്ധസേവകരെയും വിന്യസിക്കുമെന്നും ഖലീഫ അല്‍ ദറായ് വ്യക്തമാക്കി.
ഏറ്റവും കുറഞ്ഞ സമത്തിനകം അത്യാഹിതം നടന്ന സ്ഥലത്തെത്തി ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Latest