Connect with us

Ongoing News

ആഷസില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പന്തെറിഞ്ഞ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

Published

|

Last Updated

ലണ്ടന്‍: ആഷസ് രണ്ടാം ടെസ്റ്റിനു തയാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുനാണ് ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലോര്‍ഡ്‌സിലെ നെറ്റ്‌സില്‍ പന്തെറിഞ്ഞത്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിന്റെ പരിശീലന സെഷനില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തെറിഞ്ഞു കൊടുക്കുന്നത് അര്‍ജ്ജുനാണ്. രണ്ടാം ടെസ്റ്റ് നടക്കുന്ന ലോര്‍ഡ്‌സിലെ പിച്ച് പേസ് ബൗളര്‍മാരെ സഹായിക്കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇടംകൈയന്‍ പേസര്‍മാര്‍ ലോര്‍ഡ്‌സില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനെയും മിച്ചല്‍ ജോണ്‍സണെയുംപോലുള്ള രണ്ട് ലോകോത്തര ഇടംകൈയന്‍ പേസ് ബൗളര്‍മാരുള്ള ഓസ്‌ട്രേലിയക്ക് ഇത് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നെറ്റ്‌സില്‍ ഇടംകൈയന്‍ പേസറായ അര്‍ജ്ജുന്റെ സേവനം ഇംഗ്ലണ്ട് ഉപയോഗിച്ചത്. ഈ വര്‍ഷം ആദ്യം അര്‍ജ്ജുന് പാക് പേസ് ബൗളിംഗ് ഇതിഹാസം വസീം അക്രം ബൗളിംഗ് മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക് അടക്കമുള്ളവര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുത്തതിലൂടെ ലഭിച്ച അനുഭവസമ്പത്ത് അര്‍ജ്ജുന് ഗുണകരമാകുമെന്നാണ് കരുതുന്നത്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാനായി ലണ്ടനിലെത്തിയ സച്ചിനും അര്‍ജുന്റെ കൂടെ ഇംഗ്ലണ്ടിലുണ്ട്.

Latest