ഭര്‍ത്താവീനെതിരെ പരാതി നല്‍കാനെത്തിയ വീട്ടമ്മ സ്‌റ്റേഷനില്‍ കുഴഞ്ഞ് വീണു

Posted on: July 16, 2015 5:36 am | Last updated: July 16, 2015 at 12:37 pm
SHARE

കുന്നംകുളം: മദ്യപിച്ചെത്തി മര്‍ദിക്കുന്ന ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞ് വീണു.ചാട്ടുകുളം പനക്കല്‍ ഗീവറീന്റെ ഭാര്യ മിനി 41 ആണ് കുഴഞ്ഞ് വീണത്.യുവതിയെ ഉടന്‍ തന്നെ പോലീസുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
കൂലിപ്പണിക്കാരനായ ഗീവര്‍ മദ്യപിച്ചെത്തി മിനിയെയും മക്കളേയും മര്‍ദിക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഗീവര്‍ മിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇതേ തുടര്‍ന്നാണ് മിനി മക്കളോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്.കസേരയില്‍ ഇരിക്കാനൊരുങ്ങവേയാണ് യുവതി കുഴഞ്ഞ്് വീണത്.സംഭവ സമയം സ്‌റ്റേഷനില്‍ വനിത പോലീസുകാര്‍ ഉണ്ടായിരുന്നില്ല സമീപത്ത് ചായക്കട നടത്തുന്ന യുവതിയുടെ സഹായത്തോടെയാണ് മിനിയെ ഹോസ്പ്പിറ്റലില്‍ എത്തിച്ചത്.
ഭക്ഷണം കഴിക്കാത്തതിനാലാണ് തലകറങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു മിനി സമീപത്തെ റേഷന്‍ കടയില്‍ തോലിക്ക് നിന്ന് കൊണ്ടാണ് കുടുബം നോക്കുന്നത് രണ്ട് പെണ്‍കുട്ടികളും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഒരു ആണ്‍കുട്ടിയും ഉണ്ട്.
ഗീവര്‍ മിനിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ചോദിക്കാന്‍ ചെല്ലുന്ന നാട്ടൂകാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും സമീപവാസികള്‍ പറയുന്നു.