കെ.എം മാണി റെക്കോഡുകളുടെ രാജകുമാരനാണെന്ന് മുഖ്യമന്ത്രി

Posted on: July 16, 2015 11:18 am | Last updated: July 17, 2015 at 12:11 am
SHARE

702452-1തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണി റെക്കോഡുകളുടെ രാജകുമാരനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയുടെ 50 വര്‍ഷത്തെ നിയമസഭാ സാമാജികത്വത്തിന് മുദ്രപതിപ്പിച്ചു കൊണ്ടുള്ള കാരുണ്യം50 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയില്‍ ഒരാള്‍ക്കും നേടിയെടുക്കാന്‍ സാധിക്കാത്ത വലിയ നേട്ടമാണ് മാണിയുടേത്. ഒരേ നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയില്‍ അമ്പത് വര്‍ഷമായി എം.എല്‍.എ സ്ഥാനത്ത് ഇരിക്കുകയെന്നത് വലിയ നേട്ടമാണ്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചും അദ്ദേഹം റെക്കോഡിട്ടു. ഈ റെക്കോഡുകള്‍ക്കിടയിലേക്കാണ് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന റെക്കോഡ് കൂടി വന്നു ചേരുന്നത്.
രാഷ്്രടീയ പ്രവര്‍ത്തകര്‍ക്കിടയില്‍ കെ.എം. മാണിയുടെ ജീവിതം അല്‍ഭുതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാണിക്ക് സുവര്‍ണവിളക്കും ചെന്നിത്തല സമ്മാനിച്ചു. മാണിയുടെ ജീവിതംതന്നെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള വലിയ കാരുണ്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.