അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യം സ്വാമി

Posted on: July 15, 2015 8:03 pm | Last updated: July 16, 2015 at 9:42 am
SHARE

subrahmanya swamiന്യൂഡല്‍ഹി: അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിനെയാണു സ്വാമി വിമര്‍ശിച്ചത്. സുപ്രധാന വിഷയങ്ങളില്‍ എ ജിയുടെ ഇടപെടലുകള്‍ പരിതാപകരമാണ്. മദ്യമുതലാളിമാര്‍ക്കുവേണ്ടി എ ജി കേരള ഹൈക്കോടതിയില്‍ പോകുമോയെന്നും സ്വാമി കത്തില്‍ ചോദിക്കുന്നു.

അറ്റോര്‍ണി ജനറല്‍ ബാറുടമകള്‍ക്കായി ഹാജരായതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ എ ജി സമ്മതം വാങ്ങിയ ശേഷമാണ് ബാറുടമകള്‍ക്കായി ഹാജരായതെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയുടെ നിലപാട്.