ബുദ്ധിമാന്ദ്യമുള്ള കുട്ടി രക്ഷിതാക്കളെ തേടുന്നു

Posted on: July 15, 2015 4:37 pm | Last updated: July 15, 2015 at 4:37 pm
SHARE

Screenshot 2015-07-14 21.35.29ഫുജൈറ: ബുദ്ധിമാന്ദ്യമുള്ള 10 വയസുകാരന്‍ രക്ഷിതാക്കളെ തേടുന്നു. നിലവില്‍ ഫുജൈറ പോലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടിയുടെ വിവരമറിയുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ്, കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയാ സൈറ്റുകള്‍ വഴി പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.
രണ്ടു ദിവസം മുമ്പ് ഫുജൈറ നഗരത്തില്‍ അലക്ഷ്യമായി നടക്കുന്നത് കണ്ട ഒരാള്‍ കുട്ടിയെ പോലീസിലേല്‍പിക്കുകയായിയിരുന്നു. രണ്ടു ദിവസം പിന്നിട്ടെങ്കിലും കുട്ടിയെത്തേടി രക്ഷിതാക്കളാരും എത്താത്തതിനാലാണ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയത്. രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലൊന്നും കുട്ടിയെ കാണാനില്ലാത്ത പരാതിലഭിച്ചിട്ടില്ലെന്ന് പറഞ്ഞ പോലീസ്, കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും അറിയിച്ചു.