കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം: അധോലോക ബന്ധമില്ലെന്ന് ചെന്നിത്തല

Posted on: July 15, 2015 3:50 pm | Last updated: July 16, 2015 at 9:42 am
SHARE

ramesh chennithalaതിരുവനന്തപുരം:പാലക്കാട് റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അധോലോക ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്. കേസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. ദക്ഷിണമേഖല എഡിജിപി ബി. സന്ധ്യ കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.