കുടിവെള്ള പാക്കേജിന് 3.13 കോടി രൂപ അനുവദിച്ചു

Posted on: July 15, 2015 9:33 am | Last updated: July 15, 2015 at 9:33 am
SHARE

തൃശൂര്‍: ആലത്തൂര്‍ ലോക്‌സ’ാ മണ്ഡലത്തില്‍ 3.13 കോടി രൂപ ചെലവഴിച്ച് പ്രത്യേക കുടിവെള്ള പാക്കേജ് തയാറാക്കുമെന്നു പി.കെ. ബിജു എം.പി. അറിയിച്ചു. കോളനികള്‍, കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ എന്നിവയെയാണു പ്രത്യേക പാക്കേജില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
വടക്കാഞ്ചേരി പഞ്ചായത്തിലെ പരുത്തിപ്ര, ചുള്ളിക്കാട്, കെ.പി. കുന്ന്, കും’ാരകുന്ന്, അകമല, മുണ്ടത്തിക്കോട് പഞ്ചായത്തിലെ ‘ഗീരഥി, സില്‍ക്ക് നഗര്‍, മുളങ്കുന്നത്തുകാവ്, പൂളായ്ക്കല്‍, തോണിപ്പാറ, ദേശമംഗലം-കൊട്ടിപ്പാറ, കൊളങ്ങര മഠം, പാഞ്ഞാള്‍-ഉന്നത്തൂര്‍, കുന്നംകുളം നഗര സ’യിലെ രണ്ട്, നാല് വാര്‍ഡുകള്‍, മായന്നൂര്‍-ചക്കാംതറ, ചേലക്കര-നാട്യന്‍ചിറ, കൈപ്പ റമ്പ്-തെച്ചി ക്കോട്ട്, അടാട്ട്, ചൂരക്കാട്ടുകര, പഴയന്നൂര്‍ തെക്കേത്തറ, എളനാട്-വെങ്ങിണിച്ചിറ, വരടിയം, എരുമ പ്പെട്ടി-കരിയന്നൂര്‍, അമ്പലപുരം-ആമക്കോട്, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ അയിനൂര്‍ പട്ടാളക്കുന്ന്, കടങ്ങോട്-പാഴിയോട്ടുമുറി എന്നിവയാണു പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത്.