ആയുര്‍വേദ ഗുളികയില്‍ അലോപ്പതി മരുന്ന്: കേസെടുത്തു

Posted on: July 15, 2015 9:32 am | Last updated: July 15, 2015 at 9:32 am
SHARE

തൃശൂര്‍: ആയുര്‍വേദ ഗുളികയില്‍ അലോപ്പതി മരുന്നിന്റെ സാന്നിധ്യം കണ്ടതിനെത്തുടര്‍ന്ന് നിര്‍മാതാവിനും വിതരണക്കാരനുമെതിരേ അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ കേസെടുത്തു.
വാജീകരണ ഔഷധമെന്ന പേരില്‍ വില്‍ക്കുന്ന സുല്‍ത്താന്‍ ഫോര്‍ട്ട് ക്യാപ്‌സ്യൂളിലാണ് അലോപ്പതി മരുന്നായ സില്‍സിനാഫില്‍ സിട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കാപ്‌സ്യൂള്‍ നിര്‍മാതാവായ ചെന്നൈയിലെ ചെത്തിഗായ് ഫാര്‍മ്മ പ്രൈവറ്റ് ലിമിറ്റഡ്, വിതരണക്കാരായ തൃശൂരിലെ മംഗളം ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്‌ക്കെതിരേയാണ് കേസ്. സാമ്പിളുകള്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.