Connect with us

Palakkad

റബ്ബറിന് കുമിള്‍രോഗം: ബോര്‍ഡ് അധികൃതര്‍ കടപ്പാറ സന്ദര്‍ശിച്ചു

Published

|

Last Updated

കുമിള്‍ രോഗം ബാധിച്ച് ഉണങ്ങിയ കുഞ്ചിയാര്‍ പതി കൊട്ടാരത്തില്‍ തോമസിന്റെ റബ്ബര്‍ തോട്ട ം റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പരിശോധിക്കുന്നു

കുമിള്‍ രോഗം ബാധിച്ച് ഉണങ്ങിയ കുഞ്ചിയാര്‍ പതി കൊട്ടാരത്തില്‍ തോമസിന്റെ റബ്ബര്‍ തോട്ട ം റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പരിശോധിക്കുന്നു

വടക്കഞ്ചേരി: കടപ്പാറയില്‍ കുമിള്‍ രോഗം മൂലം ഉണങ്ങി നശിച്ച റബ്ബര്‍തോട്ടങ്ങള്‍ റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ സന്ദര്‍ശിച്ചു. റബ്ബര്‍ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ എ ഡി ടോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടപ്പാറ, തളികക്കല്ല്, പോത്തന്‍തോട്, കുഞ്ചിയാര്‍ പതി മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
കുഞ്ചിയാര്‍ പതി കൊട്ടാരത്തില്‍ തോമസ് ചെറിയാന്റെ പത്ത് ഏക്കര്‍ തോട്ടത്തിലെ 500 ഏക്കറോളം റബ്ബര്‍ പൂര്‍ണ്ണമായും ഉണങ്ങിയിട്ടുണ്ട്. ഇവിടത്തെ റബ്ബറിന്റെ ഇലയുടെയും കമ്പിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു. പൊടികുമിള്‍ രോഗമാണ് റബ്ബറിനെ ബാധിച്ചിരിക്കുന്നതെന്നാണ് പ്രാഥിമക നിഗമനം.
തടിയടക്കം ഉണങ്ങി പോയതിനാല്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പ്ലാന്റ് പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റിന് വിശദമായ റിപ്പോര്‍ട്ട് റബ്ബര്‍ ബോര്‍ഡ് നല്‍കും. കുഞ്ചിയാര്‍ പതി അനില്‍,മുളക്കല്‍ പാപ്പാടി സെബാസ്റ്റ്യന്‍, തൊഴുത്തങ്ക വേലില്‍ അരുണ്‍, കൊട്ടാരത്തില്‍ ജെയിംസ്, മാര്‍ത്താങ്കല്‍ ഷാജി, ഉറുമ്പിന്‍ ടോമി തുടങ്ങിയ കര്‍ഷകരുടെ അമ്പതേക്കറോളം സ്ഥലത്തെ റബ്ബറിനാണ് കേട് ബാധിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1200 അടി ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് രോഗ ബാധ ഏറെയുള്ളത്. മൂടിക്കെട്ടിയുള്ള അന്തരീക്ഷവും ഇടക്ക് വരുന്ന ശക്തമായ വെയിലുമാണ് രോഗം പടരാന്‍ കാരണം,. മലയോരമേഖലയിലെ മിക്കപ്രദേശങ്ങളിലേക്കും രോഗം അതിവേഗം പടരുന്നതിനാല്‍ മരുന്ന് തെളിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യണമെന്ന് റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.