Connect with us

Palakkad

നടക്കാവ് മേല്‍പ്പാലം:റെയില്‍വെയോട് ഹാജരാവാന്‍ മനുഷ്യവകാശകമ്മീഷന്‍

Published

|

Last Updated

 

ഗവ ഗസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ . നടരാജന്റെ നേതൃത്വത്തില്‍  നടത്തിയ സിറ്റിങ്ങില്‍ നിന്ന്‌

ഗവ ഗസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ . നടരാജന്റെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ നിന്ന്‌

പാലക്കാട്: ഗവ. ഗസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ . നടരാജന്റെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ പുതിയതായി ല”ിച്ച 13 കേസുകള്‍ ഉള്‍പ്പെടെ 74 കേസ്സുകള്‍ പരിഗണിച്ചു. ഇതില്‍ 22 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്ന പരാതികള്‍ ആഗസ്റ്റ് 12 ന് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. പാറമടയില്‍ നിന്നുളള മലിനീകരണം,ഫോറസ്റ്റ് വകുപ്പ് അനുവദിച്ച പട്ടയം , പഞ്ചായത്തിന്റെ അനുമതിയില്ലാതെയുളള ക്വാറി യൂണിറ്റുകളുടെ പ്രവര്‍ത്തനം, പോലീസില്‍ നിന്നുളള മാന്യമല്ലാത്ത പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അകത്തേത്തറ—-“നടക്കാവ് മേല്‍പ്പാലം വേണമെന്ന ജനകീയ സമിതിയുടെ ആവശ്യത്തില്‍ പി ഡബ്യു. ഡി റോഡ് ചീഫ് എഞ്ചിനീയറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഡിവിഷ്ണല്‍ റെയില്‍വെ വര്‍ക്ക്‌സിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഒരു ദിവസം എത്ര സമയം റെയില്‍വേ ഗെയ്റ്റ് അടഞ്ഞ് കിടക്കുന്നു, ഈ റോഡിലൂടെ എത്ര വാഹനങ്ങള്‍ കടന്നു പോകുന്നു എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ പാലക്കാട് ഡി വൈ എസ പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Latest