Connect with us

Malappuram

ടോള്‍ ആനുകൂല്യം നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

പാലക്കാട് : വാളയാറിലെ വാഹനടോളില്‍ മലബാര്‍ സിമന്റ്‌സിലെ വാളയാര്‍ ടൗണ്‍ഷിപ്പിലെ ഭൂരിപക്ഷം താമസക്കാരും കുടുങ്ങി. ഇവരുടെ സൗജന്യ ടോള്‍ ആനുകൂല്യം ടോള്‍പിരിക്കുന്ന കമ്പനി നിര്‍ത്തലാക്കി. എന്നാല്‍ പുതുശ്ശേരിയിലെ മേല്‍വിലാസം തെളിയിക്കുന്ന തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍കാര്‍ഡോ ഹാജരാക്കിയാല്‍ ആനുകൂല്യം ലഭ്യമാക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു .—
ടോള്‍പിരിക്കുന്ന കെ എന്‍ ആര്‍ സി കമ്പനി തുടക്കത്തില്‍ ഇവിടെയുള്ളവരെ ടോള്‍പിരിവില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ സൗജന്യ ടോള്‍ ആനുകൂല്യം പുതുക്കാന്‍ രണ്ടാംമാസം അപേക്ഷിച്ചപ്പോഴാണ് ആനുകൂല്യം തുടര്‍ന്ന് നല്‍കാനാവില്ലെന്ന് കന്പനി അറിയിച്ചത്. ടോള്‍ഗേറ്റിന് നാല് കിേലാമീറ്റര്‍ അകലെയാണ് വാളയാറിലെ ടൗണ്‍ഷിപ്പ്. 400ല്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. താമസിക്കുന്ന മേഖലയില്‍ കച്ചവടവ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ കഞ്ചിക്കോടിനെയാണ് ഇവിടത്തുകാര്‍ ആശ്രയിക്കുന്നത്. ടോള്‍ ഗേറ്റ് കടന്നുവേണം എത്താന്‍. പുതുശ്ശേരി പഞ്ചായത്ത് പരിധിയിലെ താമസക്കാര്‍ക്ക് ടോള്‍ സൗജന്യമാണെന്ന് ജില്ലാ ഭരണകൂടത്തെ കെ എന്‍ ആര്‍ സി കമ്പനി അറിയിച്ചിരുന്നു.
പുതുശ്ശേരി പഞ്ചായത്തില്‍ താമസക്കാരാണെന്ന് തെളിയിക്കാന്‍ റേഷന്‍കാര്‍ഡും നികുതിരശീതിയും പാസ്‌പോര്‍ട്ടും ഹാജരാക്കിയാണ് ആദ്യം സൗജന്യ പാസ് അനുവദിച്ചത്. ആനുകൂല്യം പുതുക്കാന്‍ പുതുശ്ശേരിയിലെ മേല്‍വിലാസത്തിലുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍കാര്‍േഡാ വേണമെന്നാണ് കെ എന്‍ ആര്‍ സി കമ്പനി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ടൗണ്‍ഷിപ്പിലെ താമസക്കാരില്‍ മിക്കവരും കേരളത്തിന്റെ വിവിധ “ാഗങ്ങളിലുള്ളവരാണ്. ഇവര്‍ക്ക് പുതുേശ്ശരി പഞ്ചായത്തിലല്ല വോട്ടവകാശമുള്ളത്. ആധാര്‍കാര്‍ഡും നാട്ടിലെ മേല്‍വിലാസത്തിലാണ്. പഞ്ചായത്ത് പരിധിയിലെ താമസക്കാരാണെന്ന് മലബാര്‍ സിമന്റ്‌സ് കത്ത് നല്‍കാമെന്നറിയിച്ചിട്ടും കെ എന്‍ ആര്‍ സി കമ്പനിയധികൃതര്‍ സമ്മതിക്കുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. ആനുകൂല്യം നിര്‍ത്തലാക്കിയത് സംബന്ധിച്ച് ടൗണ്‍ഷിപ്പിലെ താമസക്കാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.
സംസ്ഥാനസര്‍ക്കാറും ജില്ലാഭരണകൂടവുമായും കെ എന്‍ ആര്‍ സി കമ്പനി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ടോള്‍സൗജന്യത്തിന് പുതുശ്ശേരിയില്‍ താമസക്കാരാണെന്നതിന് രേഖയായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡോ ആധാര്‍കാര്‍ഡോ വേണമെന്നാണ് വ്യവസ്ഥയെന്നും ഇതിനാലാണ് ഇത് നിര്‍ബന്ധമാക്കുന്നതെന്നും കമ്പനി ചീഫ് ഓഫീസര്‍ റെഡ്ഡി അറിയിച്ചു. സൗജന്യ ടോള്‍ ആനുകൂല്യം നിര്‍ത്താലാക്കിയതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Latest